മൂന്നാം കാല്?

മൂന്നാം കാല്? 1

750 കാലുകൾ വരെയുള്ള മില്ലിപ്പഡ് ആയ lllacme plenipes ജീവിക്കുന്ന ഭൂമിയിൽ എന്തുകൊണ്ടാണ് മൂന്ന് കാലുകളുള്ള മൃഗങ്ങൾ ഇല്ലാത്തത്? ചില ഗവേഷകർ പറയുന്നത് പരിണാമഘട്ടത്തിൽ ബൈലാറ്ററൽ സിമട്രി (വെട്ടിമുറിച്ചാൽ ഒരേപോലുള്ള രണ്ട് പീസ് ) ജീവികളുടെ DNA യിൽ ആലേഖനം ചെയ്തുപോയി എന്നതാണ്. ലിംബുകൾ പോലുള്ള ബാഹ്യാവയവങ്ങൾ രൂപപ്പെടും മുൻപേ ഇത് നടന്നിട്ടുണ്ടാവണം. പക്ഷെ പ്രകൃതിയിൽ നോക്കിയാൽ മൂന്ന് കാലുകളിൽ ബാലൻസ് ചെയ്യുവാനുള്ള ശ്രമം ചില ജീവികൾ നടത്തുന്നത് കാണാം. നമ്മുടെ മരംകൊത്തി മരത്തിൽ ആഞ്ഞുകൊത്തുമ്പോൾ താഴെവീഴാതെ ബാലൻസ് ചെയ്യുന്നത് വാല് മരത്തിൻമേൽ അമർത്തിപ്പിടിച്ചാണ് . കങ്കാരുവാകട്ടെ നിവർന്ന് നിന്ന് കാണിക്കുന്ന സകല അഭ്യാസങ്ങളും വാല് നിലത്ത് കുത്തിയിട്ടാണ്. അതായത് ഇവിടൊക്കെ വാല് മൂന്നാം കാലായി പ്രവർത്തിക്കുന്നു എന്ന് സാരം. അതായത് വാലുള്ളതിനാൽ മൂന്നാമതൊരു കാലിന്റെ ആവശ്യമില്ല. അല്ലേൽ തന്നെ അങ്ങിനെ ഒന്നുണ്ടെങ്കിൽ അത് ഓടാനും, ചാടാനും, നടക്കുവാനും അസൗകര്യവുമാണ്. തികച്ചും ഫ്ലെക്സിബിളായ വാലുള്ളപ്പപ്പോൾ എന്തിന് വേറൊരു കാല് എന്നാണ് ചിലർ ചിന്തിക്കുന്നത്.

Advertisements

ജനറ്റിക് മ്യൂട്ടേഷൻ വഴിയല്ലാതെ സ്വാഭാവികരീതിയിൽ ജനിച്ച മൂന്നുകാലുള്ള ജീവികളുടെ ഫോസിലുകൾ നമ്മുക്ക് ലഭിച്ചിട്ടില്ല. എന്നാൽ ട്രൈ റേഡിയൽ സിമട്രി ഉണ്ടായിരുന്ന Trilobozoa തുടങ്ങിയ ജീവിവർഗ്ഗങ്ങൾ പരിണാമത്തിന്റെ ഏതോ ഘട്ടത്തിൽ ഭൂമിയിൽ ഉണ്ടായിരുന്നു. ഈ “ട്രൈ” ഗുണം കൊണ്ടാണോ അവയൊക്കെ കുറ്റിയറ്റു പോയത് എന്നും സംശയമുണ്ട്. ചുരുക്കത്തിൽ പ്രകൃതി ഇതുവരെ ഇങ്ങനൊരു പണി നടത്തിയിട്ടില്ല എന്ന് സാരം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്ന ആരെങ്കിലും ഈ പേജ് അറിയാതെ ലൈക്ക് ചെയ്തിട്ടുണ്ടെങ്കിൽ അധിക+ വിവരങ്ങൾ കമന്റിൽ പ്രതീക്ഷിക്കുന്നു.

ചിത്രത്തിൽ കാണുന്നത് ട്രൈപോഡ് ഫിഷ് തന്റെ ഇരയെ കാത്ത് ക്യാമെറപൊസിഷനിൽ കുത്തിയിരിക്കുന്നതാണ്.

IMAGE : The tripod fish. Wikimedia Commons

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ