അതെ , അങ്ങിനെ ഒരെണ്ണം ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. പാപ്പിറസ് 55001 എന്ന കോഡ് നെയിം ഉള്ള ടൂറിൻ ഇറോട്ടിക് പാപ്പിറസ് ആണിത് . ബിസി 1100 കളിലെപ്പോഴോ നിർമ്മിക്കപ്പെട്ട ഈജിപ്ഷ്യൻ രേഖയാണിത്. രണ്ടു ഭാഗങ്ങളുള്ള ഈ ചുരുളിന്റെ ആദ്യഭാഗം മൃഗങ്ങളെ പണിയെടുപ്പിക്കുന്നതിനെക്കുറിച്ചും, അവർക്ക് മനുഷ്യനെപ്പോലുള്ള വികാരങ്ങളുണ്ടോ എന്നതിനെക്കുറിച്ചുമാണ്. രണ്ടാം ഭാഗത്തിലാണ് ഗവേഷകർ തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടോളം വിവിധ സെക്സ് പൊസിഷനുകളുടെ ഇമേജുകളാണ് അതിൽ വരച്ചു ചേർത്തിരിക്കുന്നത്. മറ്റൊരു ഈജിപ്ഷ്യൻ രേഖകളിലും കണ്ടിട്ടില്ലാത്ത ഈ രീതിയിലുള്ളത് ആലേഖനം അക്കാലത്തെ മറ്റ് പാപ്പിറസ് ചുരുളുകളുടെ വിഷയവുമായി ഒത്തുപോകുന്നുമില്ല. ഇത്തരം വേറെ ചുരുളുകളൊന്നും ഇതുവരെയും കണ്ടുകിട്ടിയിട്ടുമില്ല. ചിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആണുങ്ങളുടെ രൂപഘടന അന്നത്തെ ഈജിപ്തുകാരുടേതല്ല എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. എന്നാൽ പെണ്ണുങ്ങൾ നൂബിയൻ വംശജർ ആണ്. ചിത്രങ്ങൾ വരച്ചുചേർത്തിരിക്കുന്ന നിലവാരം വെച്ച് നോക്കുമ്പോൾ വെറും തമാശക്ക് വരച്ചതാകാനും വഴിയില്ല എന്നും ഗവേഷകർ കരുതുന്നു. അന്നത്തെ പ്രീമിയം ക്ളാസ് ആളുകൾക്കായി, അല്ലെങ്കിൽ അവരുടെ പഠനത്തിനായി ഉപയോഗിച്ചിരുന്ന ചുരുളുകളാവാം ഇത്. ഇപ്പോഴിത് ടൂറിനിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാലാണ് ടൂറിൻ ഇറോട്ടിക് പാപ്പിറസ് എന്ന പേര് വീണത്.
മൂവായിരം കൊല്ലം പഴക്കമുള്ള കൊച്ചുപുസ്തകം !
🛑 You are not allowed to use this text content for YouTube Videos without permission 🛑
🛑 You are not allowed to use this text content for YouTube Videos without permission 🛑
പഴയ പോസ്റ്റ്