നമ്മുടെ അടുത്ത പുസ്തകം മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമസോൺ നദിയിലൂടെ ആദ്യമായി മുഴുവനുമായി സഞ്ചരിച്ച ഫ്രാൻസിസ്കോ ഒറിയാനയുടെ സാഹസിക യാത്രയും, കൂട്ടത്തിൽ എൽ ഡൊറാഡോ, ലാ കനേലാ തുടങ്ങിയ സ്വപ്നനഗരങ്ങളുടെ കഥയും ആണ് ഉള്ളടക്കം. കുട്ടികൾക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. മാതൃഭൂമി ബുക്സിന്റെ സ്റ്റാളുകളിലും, അവരുടെ തന്നെ ഓൺലൈൻ സ്റ്റോറിലും ലഭിക്കും.

About the Book
സ്പാനിഷ്- പോര്‍ച്ചുഗീസ് പര്യവേക്ഷണങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലം. സ്വര്‍ണ്ണനഗരമായ എല്‍ ഡോറഡോ തേടി ഒരു സ്പാനിഷ് സംഘവും പര്യവേക്ഷണത്തിനു പുറപ്പെട്ടു. സാഹസികതയും ദുരൂഹതയും ആകാംക്ഷയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ആ യാത്രയ്ക്കിടയില്‍ ഒരിടത്ത്, സ്ത്രീകള്‍ തങ്ങള്‍ക്കെതിരേ പോര്‍മുഖത്ത് അണിനിരന്നതുകണ്ട സ്പാനിഷ് സംഘം ആശ്ചര്യഭരിതരായി. ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ആമസോണ്‍ പോരാളികളോ ഇവര്‍ എന്ന് സ്പാനിഷുകാര്‍ അദ്ഭുതംകൂറി. അങ്ങനെ, തങ്ങള്‍ മാസങ്ങളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹാനദിക്ക് അവര്‍ പേരിട്ടു:
ആമസോണ്‍.