Indian History

ഇന്ത്യൻ ഒട്ടകപക്ഷികൾ

ഇന്ന് ആഫ്രിക്കയിൽ കാണുന്നതുപോലെ തന്നെ ഒരുകാലത്തു ഇന്ത്യയിലും ധാരാളം ഒട്ടകപക്ഷികൾ ഉണ്ടായിരുന്നു. മാത്രമല്ല, ഇന്ത്യയിൽ നിന്നാണ് ആഫ്രിക്കയിൽ ഒട്ടകപക്ഷികൾ എത്തിയത് തന്നെ! ഏതാണ്ട് 25,000 വർഷങ്ങൾക്ക് മുൻപ് വരെയും ഇന്ത്യയിൽ ഈ പറക്കാപക്ഷികൾ ഉണ്ടായിരുന്നുവെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. അതുമാത്രവുമല്ല പ്രാചീനഭാരതത്തിലെ ആളുകൾ ഇവയുടെ മുട്ടകൾ ഉപയോഗിച്ച് പലവിധ കൗതുക വസ്തുക്കളും നിർമിച്ചിരുന്നു. വടക്ക് ഹിമാലയത്തിന് സമാന്തരമായി കിടക്കുന്ന ശിവാലിക് മലകളുടെ താഴ്_വരകളിൽ നിന്നുമാണ് ഒട്ടകപക്ഷികളുടെ മുട്ടകളും, അത് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള വസ്തുക്കളും ഗവേഷകർ കണ്ടെടുത്തത്. ഇതുപോലെ രാജസ്ഥാനിൽ നിന്നും ഒട്ടകപ്പക്ഷിയുടെ മുട്ടത്തോടുകളും കണ്ടെത്തിയിട്ടുണ്ട്.

ഏതാണ്ട് 20 മില്യൺ വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിന്നും അറേബ്യവഴിയാവണം ഒട്ടകപക്ഷികൾ ആഫ്രിക്കയിൽ എത്തിയത്. മഴകുറഞ്ഞ തുറന്ന മൈതാനങ്ങളാണ് ഇവറ്റകൾക്ക് ഇഷ്ടം. 25,000 വർഷങ്ങൾക്ക് മുൻപ് വടക്കേ ഇന്ത്യയിലുണ്ടായ കാലാവസ്ഥാവ്യതിയാനമാവാം ഏഷ്യൻ ഒട്ടകപക്ഷികളുടെ വംശം ആറ്റുപോകുവാൻ കാരണമെന്ന് കരുതപ്പെടുന്നു.